അതിഥിതൊഴിലാളികള്‍ തമ്മിലെ സംഘര്‍ഷത്തിൽ തൃശൂരില്‍ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
അസം സ്വദേശിയായ നജ്റുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്
തൃശ്ശൂര്‍ : അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്താണ് സംഭവം. അസം സ്വദേശിയായ നജ്റുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടര്‍ന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതാവ് നജ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏതാനും അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Location :
Thrissur,Thrissur,Kerala
First Published :
March 30, 2023 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിഥിതൊഴിലാളികള്‍ തമ്മിലെ സംഘര്‍ഷത്തിൽ തൃശൂരില്‍ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു