advertisement

പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കോളേജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

Last Updated:

ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ബെംഗളൂരു∙ പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ പ്രസിഡൻസി കോളജിലാണ് സംഭവം.
പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ കല്യാണാണ് പ്രതി. കൊലപ്പെടുത്തിയ ശേഷം പ്രതി പവൻ കല്യാണ്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മറ്റൊരു ആൺകുട്ടിയുമായി പ്രണയത്തിലായതിനെ തുടർന്നാണ് പ്രണയ പക എന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇത് തന്നെയാണോ കൊലപാതകത്തിനു കാരണമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കോളേജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു
Next Article
advertisement
'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ
'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ
  • പശ്ചിമേഷ്യൻ യുദ്ധം കോവിഡ്-19 മഹാമാരിക്ക് സമാനമായ ആഗോള ആഘാതം സൃഷ്ടിക്കുമെന്ന് പുടിൻ പറഞ്ഞു

  • യുദ്ധം വ്യാപാരം, ഗതാഗതം, വിതരണ ശൃംഖല എന്നിവയെ തകർക്കുന്ന ആഗോള വ്യവസ്ഥാപിത ആഘാതമാണെന്ന് നിരീക്ഷിച്ചു

  • ഇന്ധനലഭ്യത, പാചകവാതക ലഭ്യത, കപ്പൽ ഗതാഗതം, ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയിലും ആശങ്ക ഉയർന്നു

View All
advertisement