മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാൻ കടയിലെത്തി; 27കാരനായ മോഷ്ടാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. എന്നാൽ ലോക്ക് ഉണ്ടായിരുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ സാധിച്ചില്ല.
Also Read- വനിതാ ടിക്കറ്റ് പരിശോധകയെ അക്രമിച്ച സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ റെയിൽവെ പൊലീസ് കേസ്
ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും എത്തി ഹർഹാനെ കൈയോടെ പിടികൂടി. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചു.
Location :
Manjeshwar,Kasaragod,Kerala
First Published :
January 17, 2023 6:40 AM IST


