പൊലീസ് സ്‌റ്റേഷനില്‍ 500 രൂപാ നോട്ടുകള്‍ കീറിയെറിഞ്ഞു; യുവാവിനെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
സ്റ്റേഷനില്‍ വെച്ച്, വിഷയം സംസാരിയ്ക്കുന്നതിനിടെ പ്രകാശും ശരത്കുമാറും തമ്മിൽ വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കീറി എറിയുകയായിരുന്നു...
ഇടുക്കി: പൊലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവ് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സബിന്‍ ഹൗസില്‍ പ്രകാശാണ്, നോട്ടുകള്‍ കീറിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം.
പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് അടുത്തിടെ ഒരു വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശരത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചിരുന്നു. നഷ്ടപരിഹാരം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
എന്നാൽ നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച്, വിഷയം സംസാരിയ്ക്കുന്നതിനിടെ പ്രകാശും ശരത്കുമാറും തമ്മിൽ വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിയുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകാശിനെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
advertisement
കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി ബാലാജി(34) ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ചപ്പോളാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. സുഹൃത്ത് ഉടനടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം, ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങുകയായിരുന്നു. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു.
advertisement
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപെടുകയും, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി
.
Location :
First Published :
August 23, 2022 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് സ്‌റ്റേഷനില്‍ 500 രൂപാ നോട്ടുകള്‍ കീറിയെറിഞ്ഞു; യുവാവിനെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസ്