'പത്താം ക്ലാസില്‍ അധ്യാപകന്‍ അടിച്ചു'; വർഷങ്ങൾക്ക് ശേഷം അധ്യാപകനെ പരസ്യമായി ആക്രമിച്ച് യുവാവ്; കൊല്ലുമെന്ന് ഭീഷണി

Last Updated:

പത്താം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ തന്നെ എന്തിനാണ് അടിച്ചത് എന്നു ചോദിച്ചായിരുന്നു ആക്രമണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തമിഴ്‌നാട്ടിലെ പേരമ്പല്ലൂരില്‍ അധ്യാപകനെ പരസ്യമായി ആക്രമിച്ച് യുവാവ്. ബിരുദ വിദ്യാര്‍ത്ഥിയായ യുവാവാണ് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചത്. പത്താം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ തന്നെ എന്തിനാണ് അടിച്ചത് എന്നു ചോദിച്ചായിരുന്നു ആക്രമണം. അധ്യാപകനെ കൊല്ലുമെന്നും വിദ്യാര്‍ത്ഥി ഭീഷണി മുഴക്കി.
ട്രിച്ചി കാമരാജപുരം സ്വദേശിയായ വഞ്ചിനാഥന്‍ എന്ന അധ്യാപകനാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പേരമ്പല്ലൂര്‍-ഇലമ്പല്ലൂര്‍ റോഡിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ടൗണിലേക്ക് പോകാനായി അദ്ദേഹം പേരമ്പല്ലൂര്‍ റോവര്‍ ആര്‍ച്ചിന് സമീപം ബസ് കാത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
ജെയിംസ് പാണ്ടി എന്ന യുവാവാണ് വഞ്ചിനാഥനെ മര്‍ദ്ദിച്ചത്. പത്താം ക്ലാസ്സില്‍ ജെയിംസിനെ പഠിപ്പിച്ചയാളാണ് വഞ്ചിനാഥന്‍.
advertisement
ബസ് സ്റ്റോപ്പിലേക്ക് എത്തിയ ജെയിംസ് അകാരണമായി വഞ്ചിനാഥനെ തല്ലുകയായിരുന്നു. എന്തിനാണ് തന്നെ പത്താക്ലാസ്സില്‍ വെച്ച് അടിച്ചത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഒരു കത്തിയുമായാണ് ജെയിംസ് എത്തിയത്. വഞ്ചിനാഥനെ കൊല്ലുമെന്നും ജെയിംസ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരമ്പല്ലൂര്‍ പോലീസ് ജെയിംസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജെയിംസിനെ പേരമ്പല്ലൂര്‍ ജയിലിലേക്ക് മാറ്റി.
പേരമ്പല്ലൂരിലെ ഒരു സ്വകാര്യ കോളേജിലെ ബിഎസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജെയിംസ്. പേരമ്പല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ കൂടിയാണ് ജെയിംസിന്റെ അച്ഛന്‍.
advertisement
Summary: A degree student in Tamil Nadu physically attacks his teacher in tenth-standard for punishment in school
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പത്താം ക്ലാസില്‍ അധ്യാപകന്‍ അടിച്ചു'; വർഷങ്ങൾക്ക് ശേഷം അധ്യാപകനെ പരസ്യമായി ആക്രമിച്ച് യുവാവ്; കൊല്ലുമെന്ന് ഭീഷണി
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement