വീട്ടിൽ ട്യൂഷന് വന്ന 15 കാരനെ കടത്തിക്കൊണ്ടു പോയ 22 കാരിക്കെതിരെ പോക്സോ കേസ്

Last Updated:

പൊലീസ് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

News18
News18
വീട്ടിൽ ട്യൂഷനെത്തിയ 15കാരനെ കടത്തിക്കൊണ്ടുപോയ 22കാരിക്കെതിരെ പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. 15കാരൻറെ ട്യൂഷൻ അധ്യാപകന്റെ സഹോദരിയ്ക്കെതിരെയാണ് പൊലീസ് പോക്സോ കേസ് എടുത്തത്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ട്യൂഷൻ ടീച്ചറുടെ 22 കാരിയായ സഹോദരിയാണ് വിദ്യാർത്ഥിയെ പുതുച്ചേരിയിലേക്ക് കടത്തിക്കൊണ്ടു പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെന്നൈയിലെ അശോക് നഗറിലുള്ള ട്യൂഷൻ ക്ലാസിൽ പഠിക്കാൻ എത്തിയ കുട്ടിയും അധ്യാപകന്റെ ഇളയ സഹോദരിയുമായി അടുപ്പത്തിലാവുകയായിരുന്നു.
ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞതിനുശേഷം കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇരു വിഭാഗവും കൂടി കേസ് ഒത്തുതീർപ്പാക്കി പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനത്തുടർന്ന് വീട്ടുകാർ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ സഹായിച്ച സുഹൃത്തിനെതിരെയും പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ ട്യൂഷന് വന്ന 15 കാരനെ കടത്തിക്കൊണ്ടു പോയ 22 കാരിക്കെതിരെ പോക്സോ കേസ്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement