മദ്യലഹരിയിൽ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി; കോടതി ജീവനക്കാർ പിടിയിൽ

Last Updated:

വെമ്പായം ജംഗ്ഷനിൽ രാത്രി 8.30ഓടെ ബൈക്കിൽ പോവുകയായിരുന്ന അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറാണ് നാട്ടുകാർ പിന്തുടർന്ന് തടഞ്ഞത്.

തിരുവനന്തപുരം (Thiruvananthapuram) വെമ്പായത്ത് (Vembayam) മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കോടതി ജീവനക്കാർ (Court Staffs) ഉൾപ്പെടുന്ന സംഘത്തെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയതോടെയാണ് നാട്ടുകാർ കാർ പിന്തുടർന്ന് തടഞ്ഞത്.
വെമ്പായം ജംഗ്ഷനിൽ രാത്രി 8.30ഓടെ ബൈക്കിൽ പോവുകയായിരുന്ന അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറാണ് നാട്ടുകാർ പിന്തുടർന്ന് തടഞ്ഞത്. ഇതിനിടെ, നാട്ടുകാർ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ സംഘം അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഭീതിപടർത്തി. വാഹനത്തിലുണ്ടായിരുന്ന മദ്യകുപ്പികൾ വാഹനത്തിലിരുന്ന് മദ്യപിച്ച സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിലെ ജീവനക്കാരൻ ടി.സുരേഷ് കുമാർ, ഗോപകുമാർ, ശശികുമാർ, പ്രഭകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റു മൂന്നുപേരും കോടതി ജീവനക്കാരാണെന്നാണ് വിവരം.
വാഹനം തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കോടതി ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനവും പിടിച്ചെടുത്തു. അപകടത്തിൽപ്പെട്ട പരിക്കേറ്റ വെമ്പായം സ്വദേശികളായ പ്രേം ലാലിനെയും മകൾ ആരതിലാലിനെയും കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
പിടികൂടിയ നാട്ടുകാരോടും പൊലീസിനോടും ഞങ്ങൾ കോടതി ജീവനക്കാർ ആണെന്നും പുല്ലുപോലെ ഇറങ്ങുമെന്നും കാറിലുണ്ടായിരുന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. പുലർച്ചയോടെ ജാമ്യക്കാരെത്തി ഇവരെ പുറത്തിറക്കി.
പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ
തിരുവനന്തപുരം: പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തു കാലിലാണ് സംഭവം. ഷാജി ശാലിനി ദമ്പതികളുടെ മകളായ ആർഷ ഷാജിയെയാണ് മരിച്ചത്.
വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ ആണ് ആഷയെ തൂങ്ങിയ കണ്ടെത്തിയത്. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
advertisement
സംഭവസമയം ആർഷയും സഹോദരി വർഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാൻ സഹോദരി വിളിക്കാൻ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല വെള്ളറട പോലീസ് മേൽ നടപടി സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയിൽ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി; കോടതി ജീവനക്കാർ പിടിയിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement