ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേസില്‍ മൂന്നുമാസം മുമ്പാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്.
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റിൽ മരിച്ചനിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. കേസില്‍ മൂന്നുമാസം മുമ്പാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്.
നടുറോഡില്‍ വെച്ച് 2021 ഓഗസ്റ്റ് 31-നായിരുന്നു സെല്‍വരാജ് ഭാര്യ പ്രഭ (ഷീബ-37)യെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റില്‍ ആണ് സെൽവരാജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സെല്‍വരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മ നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ സെല്‍വരാജിനെ കണ്ടെത്തിയത്.
കഴക്കൂട്ടത്തുനിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
advertisement
പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെയാണ്സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മാരകമായി പരിക്കേറ്റ പ്രഭയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
Location :
First Published :
September 17, 2022 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍