ചെന്നൈ: കോടതി വളപ്പില്‍ വെച്ച് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കോയമ്പത്തൂരിലെ ജില്ലാ കോടതിക്ക് മുന്നില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് കണ്ട തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
കോടതി വളപ്പില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവവം. ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Acid attack, Chennai