Sreenath Bhasi|ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Last Updated:

മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്

ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചുകൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ കേസ്. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സംഭവത്തിൽ നടനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.
അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്ന് കമ്മീഷണർ പുട്ട വിമലാദിത്യ. ശ്രീനാഥ് ഭാസിയെ 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ദിവസം ഹോട്ടലിൽ എത്തിയ കുറച്ച് പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും അതിനുശേഷം തുടരാന്വേഷണത്തിന്റെ സാധ്യതകൾ നോക്കാമെന്നും കമ്മീഷണർ അറിയിച്ചു.
advertisement
സംഭവത്തിൽ കൊക്കായിൻ ഉൾപ്പെടെ പിടിച്ചെടുത്തതിൽ ഓംപ്രകാശ്, ചോക്ലേറ്റ് ബിനു, ഷിഫാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപതിലധികം ആൾക്കാരാണ് അന്ന് ഹോട്ടലിൽ എത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sreenath Bhasi|ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement