തിരുവനന്തപുരം: അമ്മയും മകനും വായ്പ എടുത്ത് മത്സ്യ കൃഷി നടത്തിയ കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലർത്തി. തുടർന്ന് വിളവെടുക്കാറായ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങി. വെഞ്ഞാറമൂട് ആലിയാട് വിളയ്ക്കാട് ആശാഭവനിൽ ഗീതാകുമാരിയും മകൻ നന്ദനും നടത്തിയിരുന്ന മത്സ്യ കുളത്തിലാണ് കഴിഞ്ഞ ദിവസം അജ്ഞാതർ വിഷം കലക്കിയത്.
Also Read- കോഴിക്കോട് ട്രെയിനിൽ തീവെപ്പ്: പ്രതി മുഹമ്മദ് ഷാരുഖ് സൈഫി; പിടിയിലെന്ന് സൂചന
മൂന്ന് വർഷം മുൻപാണ് സ്വയം തൊഴിലിന്റെ ഭാഗമായി വായ്പ എടുത്ത് വീടിന്റെ സമീപത്തെ പറമ്പിൽ ഇരുവരും മത്സ്യകൃഷി ആരംഭിച്ചത്. മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതോടെ ഫിഷറീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോഴാണ് കുളത്തിൽ വിഷം കലക്കിയതായി മനസിലാക്കിയത്. തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ പരാതി. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fish, Venjaramoodu