വ്യാജ വോട്ടിനെതിരെ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദൻ വ്യാജ വോട്ട് ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും താമസം മാറിയവരുടെയുംപട്ടിക പ്രത്യേകം തയ്യാറാക്കി എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസർമാർക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
സി.പി.ഐ.എം കോട്ടകളിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്നും ഇത് പോളിംഗ് ദിവസം വലിയ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ടി.കെ. ഗോവിന്ദൻ ആരോപിക്കുന്നു. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹർജി വരും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 02, 2026 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ വോട്ടിനെതിരെ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍







