HOME » NEWS » Crime »

ഇടുക്കിയിൽ കുത്തറ്റ് മരിച്ച രേഷ്മയുടെ മൃതദേഹത്തിനടുത്ത് ബന്ധു അനുവിന്റെ മൊബൈലും ചെരുപ്പും; അന്വേഷണം ശക്തമാക്കി പൊലീസ്

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

News18 Malayalam | news18-malayalam
Updated: February 20, 2021, 3:59 PM IST
ഇടുക്കിയിൽ കുത്തറ്റ് മരിച്ച രേഷ്മയുടെ മൃതദേഹത്തിനടുത്ത് ബന്ധു അനുവിന്റെ മൊബൈലും ചെരുപ്പും; അന്വേഷണം ശക്തമാക്കി പൊലീസ്
സി സി ടി വി ദൃശ്യം
  • Share this:
അടിമാലി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ് (അനു–23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ.

അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് വിവരം.രേഷ്മയുടെ  മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

Also Read ഇടുക്കിയിൽ കുത്തേറ്റു മരിച്ച രേഷ്മയെ അവസാനം കണ്ടത് ബന്ധുവായ യുവാവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവർ ഹൗസിനു സമീപത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

Also Read- നടൻ ആര്യ വിവാഹവാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടി; പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അനുവിന്റെ മൊബൈൽ ഫോൺ ആണെന്നാണ് സംശയം. നേരത്തെ അനുവുമായുള്ള രേഷ്മയുടെ സൗഹൃദത്തെച്ചൊല്ലി ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ, കുമളിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയയും ഈശ്വരനും എട്ടു മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്‍റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു.

Also Read- കടം വാങ്ങിയ പണം തിരികെ നൽകാനായില്ല; 2 ലക്ഷം രൂപയ്ക്ക് മകളെ വിറ്റ് പിതാവ്

തുടർന്നു റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇന്നലെ രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്നു റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്‌ മരണം സംഭവിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രതി ഈശ്വരനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഈശ്വരനെതിരെ പൊലീസ് കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by: Aneesh Anirudhan
First published: February 20, 2021, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories