ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻശ്രമം; സംഭവം നോയിഡയിൽ

Last Updated:

യുപി രജിസ്ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ വാഹനമാണ് ഇടിച്ചുകയറാന്‍ ശ്രമിച്ചത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം നടന്നു. യുപിയിലെ നോയിഡയില്‍വച്ച് വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. യുപി രജിസ്ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ വാഹനമാണ് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായാണ് വിവരം.
ഗവര്‍ണര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിക്കില്ല. നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് സംഭവം. യുപി, ഡല്‍ഹി പൊലീസ് സംഘം, ആംബുലന്‍സ് എന്നിവയുടെ അകമ്പടിയോടെ യാത്രചെയ്ത ഗവര്‍ണറുടെ വാഹത്തിനുനേരെ എതിര്‍ദിശയില്‍നിന്ന് മറ്റുവാഹനങ്ങളെ മറികടന്ന് വരികയായിരുന്നു സ്‌കോര്‍പ്പിയോ. തുടർന്ന് ഗവര്‍ണര്‍ ഇരിക്കുന്ന വാഹനത്തിന്റെ ഇടതുവശത്തെ പിന്‍സീറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു.
advertisement
രണ്ടുതവണ ഇടിച്ചുകയറ്റാനുള്ള ശ്രമമുണ്ടായി. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് സുരക്ഷിതനായി ഡല്‍ഹിയിലെ കേരളാ ഹൗസിലെത്തി. സംഭവത്തില്‍ നോയിഡ പൊലീസ് കേസന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻശ്രമം; സംഭവം നോയിഡയിൽ
Next Article
advertisement
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
  • പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ (മണി) 81-ആം വയസ്സിൽ അന്തരിച്ചു; 150 ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ചു.

  • പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

  • 1995-ൽ ബാംഗ്ലൂർ മിസ്സ് വേൾഡ് മത്സരത്തിൽ ചമയക്കാരനായിരുന്നു; നിരവധി ഹിറ്റ് സീരിയലുകളിലും പ്രവർത്തിച്ചു.

View All
advertisement