Bengaluru| ഡ്രൈവറെ കാർ ഏൽപ്പിച്ച് മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി; മെഴ്സിഡസ് ബെൻസ് വിറ്റ് ഡ്രൈവർ മുങ്ങി
- Published by:Naseeba TC
- news18-malayalam
Last Updated:
മീറ്റിങ്ങിന് പോകുന്നതിന് മുമ്പ് കാറുമായി ഹോട്ടലിന്റെ പരിസരത്തു തന്നെ നിൽക്കാൻ ഡ്രൈവറോട് അജയ് കുമാർ ആവശ്യപ്പെട്ടിരുന്നു.
ബെംഗളുരു: ഉടമയെ കബളിപ്പിച്ച് മെഴ്സിഡസ് ബെൻസുമായി(Mercedes Benz) ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. ബെംഗളുരുവിലെ രാമമൂർത്തിനഗറിലാണ് സംഭവം. ബെംഗളുരുവിൽ ടൈൽസ് വ്യാപാരം നടത്തുന്ന അജയ് കുമാർ(47) എന്നയാളാണ് പരാതിക്കാരൻ.
ഇയാളുടെ ഡ്രൈവറായ രവികുമാർ എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രവികുമാർ അജയുടെ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. 2021 ഡിസംബർ 23 നാണ് കാറുമായി ഡ്രൈവർ മുങ്ങിയതായി അജയ് പൊലീസിൽ പരാതി നൽകിയത്.
ബെംഗളുരുവിലെ ആർആർ നഗറിലുള്ള ഹോട്ടലിൽ ഒരു മീറ്റിങ്ങിനായി അജയ് എത്തിയപ്പോഴായിരുന്നു സംഭവം. മീറ്റിങ്ങിന് പോകുന്നതിന് മുമ്പ് കാറുമായി ഹോട്ടലിന്റെ പരിസരത്തു തന്നെ നിൽക്കാൻ ഡ്രൈവറോട് അജയ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മീറ്റിങ് കഴിഞ്ഞതിനു ശേഷം ഡ്രൈവറേയും കാറും കണ്ടില്ല.
advertisement
തുടർന്ന് ഫോൺ ചെയ്തപ്പോൾ ഭാര്യയ്ക്ക് പെട്ടെന്ന് അസുഖമായെന്നും വീട്ടിലേക്ക് പോയതാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഡ്രൈവർ തിരിച്ചെത്തിയില്ല.
പിന്നീടാണ് ഡ്രൈവർ മെഴ്സിഡസ് ബെൻസ് വിറ്റതായി അജയ് കുമാർ അറിയുന്നത്. തുടർന്ന് ജനുവരി 23 ന് അജയ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആംബുലൻസിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ
advertisement
കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം (Malappuram) പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് (Ganja) പോലീസ് (Kerala) പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം കഞ്ചാവ് ആണ് ആംബുലൻസിൽ നിന്നും കണ്ടെടുത്തത്. ആന്ധ്രയിൽ നിന്നും കൊണ്ടുവരികയായിരുന്ന കഞ്ചാവ് മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ താഴേക്കോട് നിന്ന് ആണ് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്. മൂന്നിയൂർ മുഹമ്മദലി, ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാൻ, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവർ ആണ് പിടിയിൽ ആയത്. ഇതിൽ മുഹമ്മദലിയുടെ ആണ് ആംബുലൻസ്. ഇയാൾ തന്നെ ആണ് ആംബുലൻസ് ഓടിച്ചിരുന്നത്.
advertisement
ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഇപ്പൊൾ കഞ്ചാവ് പിടികൂടിയത്.
Location :
First Published :
January 28, 2022 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bengaluru| ഡ്രൈവറെ കാർ ഏൽപ്പിച്ച് മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി; മെഴ്സിഡസ് ബെൻസ് വിറ്റ് ഡ്രൈവർ മുങ്ങി