നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കരാര്‍ കമ്പനിക്കെതിരെ കേസ്

Last Updated:

ദേശീയപാതയിലെ ഭീമന്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടല്‍ ഉടമ ഹാഷിം കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഹാഷിം
ഹാഷിം
കൊച്ചി: നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണുള്ള മരണത്തില്‍ കേസെടുത്ത് പൊലീസ്. ദേശീയപാത കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെയാണ് കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.റോഡ് അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
റോഡ് അറ്റകുറ്റപണിയ്ക്ക് കമ്പനിയ്ക്ക് 18 വര്‍ഷത്തെ കരാറുണ്ട്. എന്നിട്ടും ഉത്തരവാദിത്തമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചത്. കമ്പനി പ്രതിനിധികളെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു വരുത്തിയിരുന്നു. മരിച്ച ഹാഷിം വീണ റോഡിലെ കുഴി നേരത്തെയും യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കിയതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും കമ്പനി നടപടി എടുത്തില്ല എന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. മരണം സംഭവിച്ച ശേഷം മാത്രമാണ് കുഴിയടക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാണ്.
advertisement
അതേസമയം മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ലോറി കസ്റ്റഡിയിലെടുക്കാന്‍ കഴിയും എന്നാണ് പോലീസ് പറയുന്നത്.
ദേശീയപാതയിലെ ഭീമന്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടല്‍ ഉടമ ഹാഷിം കഴിഞ്ഞ ദിവസമാണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ തെറിച്ചു വീണ യാത്രക്കാരന്റെ ദേഹത്ത്പിറകില്‍ വന്ന അജ്ഞാത വാഹനം കയറിയിറങ്ങുകയായിരുന്നു. നെടുമ്പാശ്ശേരി എംഎഎച്ച്എസ് സ്‌കൂളിന് സമീപമുണ്ടായ കുഴിയിലാണ് സ്‌കൂട്ടര്‍ വീണത്.
advertisement
മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുകയാണ്. കുറ്റക്കാരായ ദേശീയ പാത ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതേകുഴിയില്‍ വീണ് പരിക്കുപറ്റിയ പലരും പരാതിയുമായി രംഗത്ത് വന്നിരുന്നു. ചിലര്‍ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കരാര്‍ കമ്പനിക്കെതിരെ കേസ്
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement