• HOME
 • »
 • NEWS
 • »
 • crime
 • »
 • CPM പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിനു സമീപം

CPM പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിനു സമീപം

മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്.

 • Last Updated :
 • Share this:
  കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധകേസില്‍ പ്രതി ഒളിവില്‍ താമസിച്ച വീടിവന് നേരെ ബോബേറ്(Bomb Attack). രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഹരിദാസ് വധക്കേസില്‍(Haridas Murder Case) പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം.

  കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ(38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.

  പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണു പ്രതി പിടിയിലായത്. രണ്ടു മാസമായി പ്രതി ഒളിവിലായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണു നിഖില്‍. 2 പേര്‍ കൂടി പിടിയിലാവാനുണ്ട്.

  Also Read-Shocking | മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തിയ ആളിന്റെ ദൃശ്യം സി.സി.ടി.വിയിൽ

  Arrest | മയക്കമരുന്നും മാരാകായുധങ്ങളുമായി ആറംഗ കവർച്ചാ സംഘം പിടിയിൽ

  കൊച്ചി: മയക്കമരുന്നും മാരാകായുധങ്ങളുമായി കവർച്ചയ്ക്ക് എത്തിയ ആറംഗ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ്  ചെയ്തു. വാഹനപരിശോധനയ്ക്കിടെ  നിർത്താതെപോയ  വാഹനത്തെ പിന്തുടർന്ന് ആണ്  പിടികൂടിയത്.

  മലപ്പുറം സ്വദേശികളായ മുറിപ്പുറം, കുളക്കാട്, വടക്കേക്കര വീട്ടിൽ, മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂർ ,പുന്നത്തൂർ, കരിങ്ങപ്പാറ വീട്ടിൽ ഷെഫീക്ക് (28) അനന്തപുരം, പട്ടർനടക്കാവ് ,ചെറിയാങ്കുളത്ത് വീട്ടിൽ,അബ്ദുൾ റഷീദ് (31) കുറുമ്പത്തൂർ ,വെട്ടിച്ചിറ, വലിയ പീടിക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (33) ഒതുക്കുങ്ങൽ, മറ്റത്തൂർ, കാവുങ്കൽ വീട്ടിൽ നിഷാദ് അജ്മൽ (23), കുറുമ്പത്തൂർ ,പുന്നത്തൂർ ,കരിങ്കപാറ വീട്ടിൽ അബ്ദുള്ള ആദിൽ എന്നിവരാണ് അറസ്റ്റിലായത്.

  കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ എരുമപ്പെട്ടി കരിയന്നൂരിൽ വെച്ചാണ്  ഇവർ പിടിയിലായത്. കൈകാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന്  കത്തി, പെപ്പർ സ്പ്രേ തുടങ്ങിയ ആയുധങ്ങളും  നിരോധിത മയക്കമരുന്നായ 640 ഗ്രാം  എം.ഡി.എം.എയും കണ്ടെടുത്തു.

  Also Read-Arrest| കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി വീഴ്ത്തി; ശ്രമിച്ചത് മാല തട്ടിയെടുക്കാൻ

  മയക്കമരുന്ന് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യനാഥിൻ്റെ നിർദേശപ്രകാരം കുന്നംകുളം അസി.കമ്മീഷ്ണർ ടി.എസ്.സി നോജിൻ്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഇൻസ്പെക്ടർ കെ കെ.ഭൂപേഷ്, എസ്.ഐമാരായ ടി. സി. അനുരാജ്, കെ. പി. ഷീബു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫീസർമാരായ കെ. വി. സുഗതൻ, സി.ടി. സേവിയർ, കെ.എസ്. അരുൺകുമാർ, പി.ബി. മിനി, കെ. എസ്. സുവീഷ് കുമാർ, എസ്.അഭിനന്ദ്, കെ.വി.സതീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
  Published by:Jayesh Krishnan
  First published: