ശസ്ത്രക്രിയയ്ക്ക് 3000 രൂപ കൈക്കൂലി; തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് ലക്ഷത്തിലധികം രൂപയും വിജിലൻസ് കണ്ടെത്തിയിരുന്നു
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെയാണ് സസ്പെൻഡ് ചെയ്തത്.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
Also Read- കൈക്കൂലിക്ക് പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷത്തിലേറെ രുപയുടെ നോട്ടുകള്‍ കണ്ടെടുത്തു
തുടര്‍ന്ന് വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
advertisement
ഷെറി ഐസക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് ലക്ഷത്തിലധികം രൂപയും വിജിലൻസ് കണ്ടെത്തിയിരുന്നു. 500, 2000, 100, 200 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ചാക്കിൽകെട്ടി വെച്ച നിലയിലാരുന്നു പണം.
വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എസ്‌ഐമാരായ പി ഐ പീറ്റർ, ജയകുമാർ, എഎസ്‌ഐ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരും ഉണ്ടായിരുന്നു.
Location :
Thrissur,Kerala
First Published :
July 12, 2023 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശസ്ത്രക്രിയയ്ക്ക് 3000 രൂപ കൈക്കൂലി; തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ