Shot Dead | വധുവിനെ വിവാഹദിനത്തില്‍ മുന്‍ കാമുകന്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചുകൊന്നു
- Published by:Sarath Mohanan
- news18-malayalam
Last Updated:
യുവതി മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതില്‍ കാമുകന്‍ പ്രതികാരം ചെയ്യുകയായിരുന്നു.
ലക്നൗ: ഉത്തര്‍പ്രദേശില്‍ വധുവിനെ വിവാഹ ദിനത്തില്‍ മുന്‍ കാമുകന്‍ വെടിവച്ചുകൊന്നു. മുബാരിക്പുര്‍ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതില്‍ കാമുകന്‍ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചടങ്ങുകള്‍ക്ക് ശേഷം മുറിയിലേക്ക് പോയപ്പോളാണ് വധു കാജലിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുന്‍ കാമുകന്‍ അനീഷ് നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
മാലയിടല്‍ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകള്‍ക്ക് നേരെ അനീഷ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.
Murder |യുവാവിനെ തല്ലിക്കൊന്ന ശേഷം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു; നാലു പേര്‍ പിടിയില്‍
ചെന്നൈ: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അത് ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ന്യൂമണാലിയിലാണ് കൊലപാതകം നടന്നത്.
advertisement
സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തതെന്ന് പൊലീസ് പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തിയ ചിത്രത്തെ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഓട്ടോ ഡ്രൈവറായ 32കാരന്‍ രവിചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മദന്‍ കുമാര്‍, ധനുഷ്, ജയപ്രകാശ്, ഭരത് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദനും രവിചന്ദ്രനും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞാണ് രവിചന്ദ്രനെ സംഘം കളിസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
advertisement
പിന്നാലെ മദ്യപിച്ച ശേഷം ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മൃതദേഹത്തിനൊപ്പം പ്രതികള്‍ എടുത്ത സെല്‍ഫിയും പൊലീസിന് ലഭിച്ചു.
Location :
First Published :
April 29, 2022 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shot Dead | വധുവിനെ വിവാഹദിനത്തില്‍ മുന്‍ കാമുകന്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചുകൊന്നു


