യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ ബസ് ക്ലീനർ പിടിയിൽ

Last Updated:

ഒളിവിൽപ്പോയ പ്രതിയെ ആറുമാസം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം പുനലൂരിൽ യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത് ഒളിവിൽപ്പോയ ബസ് ക്ലീനർ പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം കുന്നക്കാട് കൊച്ചുകുന്നക്കാട്ടില്‍ വീട്ടില്‍ ജോബിന്‍ മാത്യുവാണ് (37) പുനലൂർ പൊലീസിന്റെ പിടിയലായത്.
പുനലൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനറായ ജോബിൽ യാത്രക്കാരന്റെ എടിഎം മോഷ്ടിച്ച് 40,00 രൂപയാണ് തട്ടിയെടുത്തത്. ആറുമാസമായി ജോബിൻ ഒളിവിലായരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു സംഭവം നടന്ന്. തൃശൂര്‍ ചാലക്കുടി മേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരിവീട്ടില്‍ ജോണിന്റെ (62) ബാങ്ക് അക്കൌണ്ടിൽ നിന്നാണ് പണം നഷ്ടമായത്. സെപ്റ്റംബർ 29ന് തന്റെ ഭാര്യയുമൊത്ത് ബെംഗളൂരുവിൽ പോയ ജോൺ ഒക്ടോബർ ഒന്നിന് ഇതേ ബസിൽ നാട്ടിലേക്ക് തിരികെ വരും വഴിയാണ് എടിഎം അടങ്ങിയ ബാഗ് നഷ്ടപ്പെടുന്നത്.വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായറിയുന്നത്. തുടർന്ന് പുനലൂരിലേയും അടൂരിലേയും എടിഎമ്മുകള്‍ വഴി നാലുതവണയായി 40,000 രൂപ പിന്‍വലിച്ചതായി കാണിച്ച് ജോണണിന്റെ ഫോണിൽ സന്ദേശമെത്തി.
advertisement
തടർന്നാണ് ജോൺ പുനലൂർ പൊലീസിൽ പരാതി നൽകുന്നത്. എടിമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചിഞ്ഞ പൊലീസ് ആറുമാസത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതിയെ പുനലൂരിലെ എടിഎം കൌണ്ടറിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ ബസ് ക്ലീനർ പിടിയിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement