Vijay Deverakonda | ഈ കൊട്ടാരത്തിലേക്കാണോ രശ്‌മിക മരുമകളായി വരിക? വിജയ് ദേവരകൊണ്ടയുടെ കോടികളുടെ ആഡംബര വസതി

Last Updated:
കാലെടുത്തു വച്ച നിമിഷം തന്നെ ഈ വീടിന്റെ ആഡംബരം ഒരാൾക്ക് അനുഭവിച്ചറിയാൻ സാധിക്കും
1/8
സിനിമയുടെ പേരിൽ മാത്രമല്ല, വ്യക്തി ജീവിതത്തിന്റെ പേരിലും നടൻ വിജയ് ദേവരകൊണ്ട (Vijay Deverakonda) വാർത്തകളിൽ നിറയുന്ന പതിവുണ്ട്. തെന്നിന്ത്യൻ സിനിമയുടെ ഹരമായ നടി രശ്‌മിക മന്ദാനയുമായുള്ള (Rashmika Mandanna) വിവാഹനിശ്ചയത്തിന്റെ പേരിൽ ദേവരകൊണ്ട വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. രശ്‌മിക മരുമകളായി കാലെടുത്തു വയ്ക്കുന്ന വീടിന്റെ പ്രത്യേകതകളും സോഷ്യൽ മീഡിയയുടെ ഇഷ്‌ടവിഭവമാണ്. കൊട്ടാരസദൃശമായ 'ദേവരകൊണ്ട ഹൌസ്' ഹൈദരാബാദിലെ ജൂബിലീ ആൻഡ് ബഞ്ചാര കുന്നുകളിൽ വ്യാപിച്ചു കിടക്കുന്നു. അലങ്കാരങ്ങളുടെയും കലയുടെയും അങ്ങേയറ്റത്തെ ഉദാഹരണമായി ഈ വീട് ചൂണ്ടിക്കാട്ടപ്പെടുന്നു

advertisement
2/8
 അല്ലു അർജുൻ, മഹേഷ് ബാബു, ചിരഞ്ജീവി, അക്കിനേനി നാഗാർജുന തുടങ്ങിയ താരങ്ങളുടെ അയല്പക്കത്താണ് ദേവരകൊണ്ടയുടെ താമസം. ആധുനികതയ്‌ക്കൊപ്പം സാങ്കേതിക മികവും മുറ്റിനിൽക്കുന്ന വീടാണ് ദേവരകൊണ്ടയുടേത്. അടുക്കള, ഡ്രോയിങ് റൂം, എന്റർടൈൻമെന്റ് റൂം എന്നിങ്ങനെ ഡിസൈൻ വൈവിധ്യം നിറഞ്ഞതാണ് ഈ വീടിനുള്ളിലെ ഓരോ മുറിയും. കാലെടുത്തു വച്ച നിമിഷം തന്നെ ഈ വീടിന്റെ ആഡംബരം ഒരാൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ആദ്യം തോന്നുന്ന മതിപ്പ് തന്നെയാകും അവസാനത്തേതും എന്ന കാഴ്ചപ്പാടിന് എന്തുകൊണ്ടും ചേരുന്ന വീടാണിത്. ഈ വീട്ടിലെ തടികൊണ്ടുള്ള ഗേറ്റും വീടിന്റെ ലളിതമായ ഡിസൈനുകളും മുഖ്യാകർഷണമാണ്‌. വീടിനു ചുറ്റുമുള്ള പച്ചപ്പാണ് മറ്റൊരു ആകർഷണീയത (തുടർന്ന് വായിക്കുക)

3/8
ഡ്രോയിങ് റൂം : വിജയ് ദേവരകൊണ്ടയുടെ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണപ്പെടുന്ന മുറിയാണിത്. ഈ മുറിയിലെ ക്‌ളാസ്സിക് വെള്ള നിറം കുലീനതയുടെ പ്രതീകമാണ്. ഇതിനുള്ളിലെ ഗ്രേ നിറത്തിലെ ഫർണിച്ചറും, മഞ്ഞ നിറത്തിന്റെ വിവിധ ഷെയ്‌ഡുകളും, വീടിനുള്ളിലെ ഇൻഡോർ പ്ലാന്റുകളും മനോഹരമായ പെയിന്റിങ്ങുകളും ഇളം നിറം തൂവുന്ന മുറിയെ കൂടുതൽ പ്രകാശമാനമാക്കുന്നു. സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുന്ന നിലയിലെ വലിയ ജനാലകളാണ് ഈ മുറിയുടെ മറ്റൊരു പ്രധാനഘടകം

4/8
അടുക്കള: ഈ വീടിന്റെ ഒരു പ്രധാന ഇടമാണ് അടിസ്ഥാന സൗകര്യങ്ങളും ആധുനികതയും നിറയുന്ന മോഡുലർ കിച്ചൻ. ഇതിന്റെ തുറന്ന പശ്ചാത്തലം വീടിന്റെ മൊത്തത്തിലെ സൗന്ദര്യശാസ്ത്രവുമായി ഭംഗിയായി ഇടകലരുന്നു. ഇവിടുത്തെ ക്യാബിനറ്റ്, ചിമ്മിനി തുടങ്ങി മറ്റെല്ലാ ഘടകങ്ങളും വീടുമായി ഇണങ്ങുന്ന വിധമാണുള്ളത്

5/8
ബെഡ്റൂം: മിനിമലിസ്റ്റ് ഡിസൈനിലാണ് ഈ വീടിന്റെ ബെഡ്റൂം ചെയ്തിട്ടുള്ളത്. സൗകര്യപ്രദമായ ബെഡും വെള്ളനിറമുള്ള ഷീറ്റുകളും ബെയ്ഷ് ഫ്‌ളീസ് ബ്ലാങ്കറ്റും ഇതിനുള്ളിൽ കാണാം. ഉള്ളിലെ ഹെഡ്ബോർഡ് ദേവരകൊണ്ടയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാണ്. ഇവിടുത്തെ തടികൊണ്ടുള്ള നിലം, ന്യൂട്രൽ, വാം ടോണുകളെ പ്രതിനിധീകരിക്കുന്നു. ഫ്രഞ്ച് വിൻഡോകളാണ് ഈ മുറിയിലെ എടുത്തുപറയേണ്ട മറ്റൊരു ഘടകം

6/8
എന്റർടൈൻമെന്റ് റൂം : പലരും സ്വപ്നം കാണുന്ന സിനിമാ തിയേറ്ററിലേതുപോലൊരു ഗംഭീര സ്ക്രീൻ. 'ദേവരകൊണ്ട ഹൗസിൽ' എത്രനേരം വേണമെങ്കിലും ബിൻജ് വാച്ച് ചെയ്യാൻ ഇത് തന്നെ ധാരാളം. ഹൈ-ടെക് സംവിധാനങ്ങൾക്ക് പുറമേ, ഒരു പ്ലഷ് സോഫ മാത്രമാണ് ഈ മുറിയുടെ ഘടകം. ദേവരകൊണ്ടയ്ക്ക് തീർത്തും അനുയോജ്യമായ സ്പേസ് ആണിത്

7/8
ബാൽക്കണി: റിലാക്സ് ചെയ്യാൻ വേറെന്തു വേണം? അതാണ് വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ബാൽക്കണി നൽകുന്ന വൈബ്. വീടിന്റെ ഈ ഭാഗത്തായി സമയം ചിലവിടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശുദ്ധവായുവും സൂര്യപ്രകാശവും ഇവിടെനിന്നും വേണ്ടുവോളം കിട്ടും. വീടിന്റെ മറ്റുഭാഗങ്ങളെന്ന പോലെത്തന്നെ ഇവിടെയും വെള്ളനിറത്തിന്റെ പ്രസരിപ്പ് തുടിക്കുന്നത് കാണാം. 'L' ഷേയ്പ് ഉള്ള ഒരു സോഫ ഇവിടെയിരുന്നുകൊണ്ട് സൗകര്യപ്രദമായി സമയം ചിലവിടാൻ സഹായകമാണ്. റസ്റ്റിക് ഓറഞ്ച് നിറത്തിലെ ഒരു ത്രോ പില്ലോ ഇതിനു മുകളിൽ കാണാം

8/8
ശാന്തതയിൽ നിലകൊള്ളുന്ന വിജയ് ദേവരകൊണ്ടയുടെ ഭവനം എങ്ങനെയെന്ന് ആരാധകർക്ക് ഒരു കാഴ്ച പ്രദാനം ചെയ്യുന്ന ഇടമാണ് ഇവിടം. ആഘോഷ സീസണുകളിൽ ദേവരകൊണ്ട കുടുംബം ഇവിടെ ഒത്തുകൂടുന്ന കാഴ്ചകാണാം. 'കിങ്ഡം' എന്ന സിനിമയിലാണ് ദേവരകൊണ്ട ഏറ്റവും ഒടുവിലായി വേഷമിട്ടത്. 15 കോടി രൂപ ചിലവഴിച്ചു നിർമിച്ച വീടാണിത് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു

Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement