പാലക്കാട് 'കഞ്ചാവ് ബിസ്ക്കറ്റ്' പിടികൂടി; കേരളത്തിൽ ആദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്.
മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റിൽ ബിസ്‌ക്കറ്റിന്റെ അതേ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. 6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
advertisement
പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതിൽ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍ എന്നത് ആര്‍പിഎഫ് അന്വേഷിക്കുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ആര്‍പിഎഫ് അറിയിച്ചു.
Location :
Palakkad,Palakkad,Kerala
First Published :
August 28, 2023 12:55 PM IST