കഞ്ചാവ് മാഫിയയുടെ ആക്രമണം; വീട് അടിച്ചു തകർത്തു; കാറും ബൈക്കും നശിപ്പിച്ചു
- Published by:Karthika M
- news18-malayalam
Last Updated:
വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീടിൻ്റെ ജനൽ ചില്ലുകളും കാറുൾപ്പടെയുള്ള വാഹനങ്ങളും അടിച്ചു തകർത്തു
തിരുവനന്തപുരം: കരിയ്ക്കകത്ത് കഞ്ചാവ് മാഫിയ വീട് അടിച്ചു തകർത്തു. കരിയ്ക്കകം സ്വദേശി രാജേഷിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കരിയ്ക്കകം - ആനയറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘത്തെ മൂന്ന് വർഷം മുൻപ് രാജേഷിൻ്റെ നേതൃത്വത്തിലുള്ള നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രക്രമത്തിന് കാരണം. ഇന്നലെ രാത്രി ഏഴരയോടെ വെൺപാലവട്ടത്ത് വച്ച് രാജേഷിന് നേരെ വധശ്രമമുണ്ടായി. ഓടി രക്ഷപ്പെട്ട രാജേഷിനെ പിന്തുടർന്നെത്തിയ സംഘം രാത്രി 11 മണിയോടെ വീട് ആക്രമിക്കുകയായിരുന്നു.
വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീടിൻ്റെ ജനൽ ചില്ലുകളും കാറുൾപ്പടെയുള്ള വാഹനങ്ങളും അടിച്ചു തകർത്തു. മകനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി അമ്മ
ഗീതാ കുമാരി പറഞ്ഞു.
അക്രമികൾ വീട്ടിലുണ്ടായിരുന്ന രാജേഷിൻ്റെ അമ്മ, ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി.
കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു
ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി.
advertisement
കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു.
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; MDMAയും നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
നിലമ്പൂര്‍: വഴിക്കടവ് മുണ്ടയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടന്‍ മുഹമ്മദ് അഷറഫ് ഷാഹിന്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്.
advertisement
4 ഗ്രാം എം ഡി എം എ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ജില്ലയില്‍ ലഹരിയുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു.
Location :
First Published :
November 11, 2021 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവ് മാഫിയയുടെ ആക്രമണം; വീട് അടിച്ചു തകർത്തു; കാറും ബൈക്കും നശിപ്പിച്ചു