നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടെന്ന പരാതി; കാസർഗോഡ് 200 പേർക്കെതിരെ കേസ്

Last Updated:

ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിൽ ഉഗ്രശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനും പൊതു ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് സ്വമേധയാ കേസെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസർഗോഡ് കാഞ്ഞങ്ങാട് നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന പരാതിയിൽ 200 പേർക്കെതിരെ ഹോസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിക്കിടയിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നര മണി വരെ നടത്തിയ റാലിക്കിടയിൽ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് സമീപത്താണ് റോഡ് ഗതാഗതം തടസ്സപ്പെട്ടതെന്നു ഹൊസ്‌ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു.
കാസർഗോഡ് നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിൽ ഉഗ്രശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനും പൊതു ഗതാഗതം
തടസ്സപ്പെടുത്തിയതിനും പൊലീസ് സ്വമേധയാ കേസെടുത്തു. കാസർഗോഡ് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷൻ്റെ പരാതിയിൽ രമേശൻ, പവൻ കുമാർ, സൂരജ്, ദിനേശൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പ‌ദമായ സംഭവം. മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തു നിന്നു ആരംഭിച്ചു. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിൽ എത്തിയപ്പോൾ പൊതു ഗതാഗതം തടസ്സപ്പെടുത്തുകയും മതിയായ സുരക്ഷാ മാർഗ്ഗങ്ങൾ എടുക്കാതെ ഉഗ്രശബ്ദത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്‌തുവെന്ന് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു.
advertisement
Summary: Case registered against 200 people on account of taking out a rally in Kanhangad in Kasargod and subsequent disruption of traffic. The case was registered by the Hosdurg police. The police took a suo motu against the Ganesholsav procession for bursting loud crackers and causing traffic disruption
മലയാളം വാർത്തകൾ/ വാർത്ത/Crime/
നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടെന്ന പരാതി; കാസർഗോഡ് 200 പേർക്കെതിരെ കേസ്
Next Article
advertisement
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ
  • ജലീൽ ഫിറോസിനെതിരെ ധനസമ്പാദന കൃത്രിമ ആരോപണങ്ങൾ ഉന്നയിച്ചു

  • ഫിറോസ് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തു

  • ഫിറോസിനെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണം

View All
advertisement