advertisement

ഭർത്താവിന്റെ സഹോദരനുമായി കിടപ്പറയിലെ 'ചോക്ലേറ്റ് ഡേ'; യുവാവിന്റെ മരണത്തിനു പിന്നിൽ ഭാര്യയും സഹോദരനും

Last Updated:

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അവർ പിന്നീട് മൃതദേഹം കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് കരുതി കുടുംബം അന്ത്യകർമങ്ങൾ നടത്തി

ഭർത്താവിന്റെ സഹോദരനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി
ഭർത്താവിന്റെ സഹോദരനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി
“ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾക്ക് അയാളെ കൊല്ലേണ്ടി വന്നത്.”
ആഗ്രയിൽ നിന്നുള്ള ഗൗരി എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ സഹോദരനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പോലീസിനോട് പറഞ്ഞ കാര്യങ്ങളാണിത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അവർ പിന്നീട് മൃതദേഹം കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് കരുതി കുടുംബം അന്ത്യകർമങ്ങൾ നടത്തി.
പതിമൂന്നാം ദിവസത്തെ ചടങ്ങ് വീട്ടിൽ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ, വീട്ടിലെ സ്ത്രീകൾക്ക് ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ദുഃഖിതയായി കാണപ്പെടാത്ത യുവതിയുടെ ശ്രദ്ധ മുഴുവനും ഭർത്താവിന്റെ സഹോദരൻ സുന്ദറിൽ കേന്ദ്രീകരിച്ചതായി പലർക്കും തോന്നി. സ്ത്രീകൾ അവരെ ചോദ്യം ചെയ്യുകയും പോലീസിൽ അറിയിക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തപ്പോൾ യുവതി പൊട്ടിക്കരഞ്ഞു.
advertisement
ഈ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് സുന്ദറിന്റെ അമ്മ പറഞ്ഞു. "അവൻ രാത്രിയിൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അവൻ ആരോടാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അവൻ ചെയ്തത് തെറ്റാണ്. അവർ എന്റെ മകനെ കൊല്ലാൻ പാടില്ലായിരുന്നു. അവൻ ശിക്ഷ അനുഭവിക്കേണ്ടിവരും," അമ്മ പറഞ്ഞു.
ഭർത്താവ് ലവ്കേഷ് ഒരു ദിവസം മുഴുവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ക്ഷീണിതനായി മടങ്ങി. വാതിൽ പൂട്ടിയിരുന്നില്ല. മുറിയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ, അകത്തു നിന്ന് ചില ശബ്ദങ്ങൾ കേട്ട് അയാൾ നിന്നു.
advertisement
വാതിലിലൂടെ നോക്കുമ്പോൾ ഭാര്യ ഗൗരിയും കസിൻ സുന്ദറും കട്ടിലിൽ ഒരുമിച്ച് കിടക്കുന്നത് കണ്ടു. ലവ്കേഷ് കോപാകുലനായി. എന്നിരുന്നാലും, രണ്ടും കല്പിച്ച് അയാൾ മുറിയിലേക്ക് കയറി, അവർ ദേഷ്യത്തോടെ ചോദ്യമേ ചെയ്തു.
സുന്ദർ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ച്‌ ഗൗരിയെ നോക്കി. തങ്ങളുടെ പ്രണയം പരസ്യമായാൽ സമൂഹത്തെ നേരിടാൻ കഴിയില്ലെന്ന് അറിയാമായിരുന്നതിനാൽ ഇരുവരും ഭയന്നു.
പോലീസ് ഭാഷ്യം അനുസരിച്ച്, ഈ സാഹചര്യം മുതലെടുത്ത്, സുന്ദർ ലവ്‌കേഷിനെ പിന്നിൽ നിന്ന് പിടിച്ചു കിടക്കയിലേക്ക് തള്ളി. അയാൾ നിലവിളിക്കുന്നത് തടയാൻ, ഗൗരി ഒരു തലയണ മുഖത്തമർത്തി. സുന്ദർ ബലമായി അയാളെ പിടിച്ചു. ലവ്‌കേശ് രണ്ട് മിനിറ്റ് നേരം കഷ്ടപ്പെട്ട ശേഷം നിശ്ചലനായി.
advertisement
തണുത്ത രാത്രിയിൽ നടന്ന മല്പിടുത്തത്തിനൊടുവിൽ കട്ടിലിന് സമീപം വിയർത്ത് കുളിച്ച് സുന്ദറും ഗൗരിയും നിലത്തിരുന്നു. മറ്റൊരു മുറിയിൽ, ലവ്‌കേഷിന്റെ അച്ഛൻ സുരേഷ് ചന്ദ്ര തോമർ ഉറങ്ങുകയായിരുന്നു. ആരെങ്കിലും ഉണർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സുന്ദർ പുറത്തേക്കിറങ്ങി. അച്ഛൻ ഉറങ്ങുന്നത് കണ്ട ആശ്വാസത്തിലായിരുന്നു അവർ.
കൊലപാതകം ആത്മഹത്യയാണെന്ന് അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. സാരി ഉപയോഗിച്ച് ഒരു കുരുക്കുണ്ടാക്കി ലവ്‌കേഷിന്റെ കഴുത്തിൽ കെട്ടി. മറ്റേ അറ്റം ഫാനിന്റെ കൊളുത്തിൽ ഉറപ്പിച്ചു. മൃതദേഹം തൂങ്ങിമരിച്ച നിലയിലാക്കി. മൃതദേഹത്തിന്റെ വസ്ത്രങ്ങൾ ക്രമീകരിക്കുകയും മുറിയിൽ മല്പിടുത്തതിന്റെ ലക്ഷണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
advertisement
ലവ്‌കേഷ്, ഗൗരി ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന്റെ സഹോദരനുമായി കിടപ്പറയിലെ 'ചോക്ലേറ്റ് ഡേ'; യുവാവിന്റെ മരണത്തിനു പിന്നിൽ ഭാര്യയും സഹോദരനും
Next Article
advertisement
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസം നീളുന്ന ശവസംസ്കാര ചടങ്ങുകൾ
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; എവിടെ ശവസംസ്കാരം?
  • ഇറാനിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

  • വിടവാങ്ങൽ ചടങ്ങുകൾ ടെഹ്‌റാനിലെ ഇമാം ഖൊമേനി മൊസല്ലയിൽ രാത്രി 10 മണിക്ക് ആരംഭിക്കും

  • അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മൊജ്തബ ഖമേനി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement