പീഡനക്കേസിൽ സസ്പെൻഷനിലായ CIയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്; 'ഇരയായ യുവതിയെ ദേഹോപദ്രവം ചെയ്തു'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അതേസമയം ബലാത്സംഗ കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിലാണ്.
തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. കൊച്ചി കൺട്രോൾ റൂം സിഐയായിരുന്ന സൈജുവിന്റെ ഭാര്യക്കും മകൾക്കുമെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
വീട്ടിൽ പരാതി പറയാൻ എത്തിയ യുവതിയെ ആക്രമിച്ചെന്നാണ് പരാതി. അതേസമയം ബലാത്സംഗ കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിലാണ്. ബലാത്സംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖ ഉണ്ടാക്കിയ ഇൻസ്പെക്ടറെ മൂന്ന് ദിവസം മുൻപ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സൈജുവിന് എതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് ബലാൽസംഗത്തിന് ആദ്യം കേസെടുത്തിരുന്നത്. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.
Location :
First Published :
December 05, 2022 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനക്കേസിൽ സസ്പെൻഷനിലായ CIയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്; 'ഇരയായ യുവതിയെ ദേഹോപദ്രവം ചെയ്തു'