ജോലി മില്ലില്‍; പൊലീസ് ചമഞ്ഞ് വാഹനപരിശോധന നടത്തിയിരുന്ന യുവാവ് പിടിയിൽ; SI ആണെന്ന് ഭാര്യയേയും വിശ്വസിപ്പിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭാര്യയെ എസ്ഐയാണെന്ന് വിശ്വസിപ്പിച്ച സെൽവം വീട്ടില്‍നിന്നും ജോലിക്ക് പോകുമ്പോള്‍ പൊലീസ് യൂണിഫോം ധരിക്കുകയും വഴിയില്‍വെച്ച് വേഷംമാറിയുമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്.
കോയമ്പത്തൂർ: പൊലീസ് ചമഞ്ഞ് വാഹനപരിശോധന നടത്തി യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് പിടിയിൽ. വിരുദ്‌നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്. ബുള്ളറ്റും ഹെൽമറ്റും പൊലീസിന്റെ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് ഇയാൾ വാഹനപരിശോധന നടത്തിയിരുന്നത്.
കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞിരുന്നത്. എന്നാൽ മുഖ്യമന്ത്രി പോകുന്ന പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ യാത്രക്കാരനാണ് സുഹൃത്തായ എസ്.ഐ.ക്ക് ഇയാളെക്കുറിച്ച് വിവരംനല്‍കിയത്.
കരുമത്തംപട്ടി സ്വദേശി ശശികുമാർ ശനിയാഴ്ച വൈകിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് സെൽവം തടഞ്ഞുനിര്‍ത്തി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു.
advertisement
പിന്നീട് രണ്ടു പോലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂർ തെക്കല്ലൂർ ഭാഗത്ത് സ്പിന്നിങ് മില്ലില്‍ ജോലിക്കാരനാണെന്ന് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാൾ വിവാവഹം കഴിച്ചിരുന്നു.
ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പോലീസാണെന്ന് തന്നെയാണ് പറഞ്ഞത്. വീട്ടില്‍നിന്നും ജോലിക്ക് പോകുമ്പോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷംമാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്.
Location :
First Published :
December 05, 2022 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലി മില്ലില്‍; പൊലീസ് ചമഞ്ഞ് വാഹനപരിശോധന നടത്തിയിരുന്ന യുവാവ് പിടിയിൽ; SI ആണെന്ന് ഭാര്യയേയും വിശ്വസിപ്പിച്ചു