ചിതറ കൊലപാതകം; രാഷ്ട്രീയ വിരോധവും മുൻ വൈരാഗ്യവുമെന്ന് എഫ്.ഐ.ആര്‍

Last Updated:

കേസിലെ പ്രതിയായ ഷാജഹാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കടയ്ക്കല്‍ (കൊല്ലം): ചിതറയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയ വിരോധവും മുന്‍വൈരാഗ്യവുമെന്ന് വ്യക്തമാക്കി എഫ്.ഐ.ആര്‍. കൊല്ലപ്പെട്ട ബഷീറും പ്രതി ഷാജഹാനും തമ്മില്‍ നേരത്തെയും തര്‍ക്കം നടന്നിട്ടുണ്ട്. ആ മുന്‍വൈരാഗ്യവും കൊലപാതകത്തിനു കാരണമായി. കേസിലെ പ്രതിയായ ഷാജഹാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എഫ്.ഐ.ഐ.ആറിലെ വിവരങ്ങള്‍ പുറത്തു വന്നത്.
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താലും ആചരിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം ബഷീറിന്റെ സഹോദരീ പുത്രി അഫ്‌സാ ബീവി തള്ളിക്കളഞ്ഞിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിതറ കൊലപാതകം; രാഷ്ട്രീയ വിരോധവും മുൻ വൈരാഗ്യവുമെന്ന് എഫ്.ഐ.ആര്‍
Next Article
advertisement
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
  • ഇപിഎഫ്ഒയുടെ പുതിയ തീരുമാനപ്രകാരം, പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായും പിൻവലിക്കാൻ അംഗങ്ങൾക്ക് അനുമതി.

  • പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും ഇപിഎഫ്ഒ അനുമതി നൽകി.

  • തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് കാലാവധി 12 മാസമാക്കി കുറച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

View All
advertisement