കാസർഗോഡ് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; യുവതിയടക്കം 3 പേര്‍ കസ്റ്റഡിയില്‍

Last Updated:

യുവതിയെ മംഗളൂരു, ചേര്‍ക്കള, കാസർഗോഡ്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്

കാസർഗോഡ് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാക്കളെ ഹണിട്രാപ്പില്‍പെടുത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന യുവതിയെയും രണ്ട് യുവാക്കളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പത്തൊമ്പതുകാരിയെ മംഗളൂരു, ചേര്‍ക്കള, കാസർഗോഡ്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  യുവതിയെ ലഹരി മരുന്ന് നല്‍കിയാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; യുവതിയടക്കം 3 പേര്‍ കസ്റ്റഡിയില്‍
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement