'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി

Last Updated:

ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്

സുവർണ കേരളം ലോട്ടറി
സുവർണ കേരളം ലോട്ടറി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം' ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപിയും രംഗത്ത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രമാണ് ലോട്ടറിയിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് ആരോപിച്ചു. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
പിണറായി സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം നടപടികളില്‍ കൈയടിക്കുന്ന മാനസിക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം. സനാതന ധർമത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു സമൂഹം കണ്ണുതുറക്കാന്‍ തയ്യാറല്ലങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
advertisement
ഹിന്ദുവിനെയും, ഹിന്ദുമത വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാറായില്ലേ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് പ്രതികരിച്ചു.
ലൈംഗിക വൈകൃതങ്ങള്‍ സംസ്‌കാരമായി പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തലച്ചോറുകള്‍ തച്ചുടയ്ക്കേണ്ട കാലം കഴിഞ്ഞു. അയ്യപ്പന്റെ മുതല്‍ കട്ടുതിന്നുന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ സുവർണ കേരളം എന്ന പേരില്‍ ഇറക്കിയ ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്ത്തുന്ന ലൈംഗിക ആഭാസം ചിത്രീകരിച്ചു വിശ്വാസികളെ അധിഷേപിച്ചിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.
‌എസ് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്
മതം ഏതായാലും വിശ്വാസം അപമാനിക്കപ്പെടരുത്.
advertisement
ഇത് എന്താണ്....?
ഹിന്ദുവിനെയും, ഹിന്ദുമത വിശ്വസങ്ങളെയും അധിക്ഷേപിക്കുന്നത്. അവസാനിപ്പിക്കാറായില്ലേ..??
ലൈംഗിക വൈകൃതങ്ങള്‍ സംസ്‌ക്കാരമായി പ്രകടിപ്പിക്കുന്ന കമൂണിസ്റ്റ് തലചോറുകള്‍ തച്ചുടയ്ക്കേണ്ട കാലം കഴിഞ്ഞു......
അയ്യപ്പന്റെ മുതല്‍ കട്ട് തിന്നുന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ സുവര്‍ണ്ണ കേരളം എന്ന പേരില്‍ ഇറക്കിയ ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്ത്തുന്ന ലൈംഗികആഭാസം ചിത്രീകരിച്ചു വിശ്വാസികളെ അധിഷേപിച്ചിരിക്കുന്നു. ഇതില്‍ പ്രതിഷേധിക്കുക.
ആര്‍ വി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തമൊഴുക്കുന്ന ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാരും ഈ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം നടപടികളില്‍ കൈയ്യടിക്കുന്ന മാനസീക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം. സനാതന ധര്‍മ്മത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് . ഹിന്ദു സമൂഹം കണ്ണ് തുറക്കാന്‍ തയ്യാറല്ല എങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി
Next Article
advertisement
'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി
'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി
  • സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും പ്രതിഷേധം അറിയിച്ചു

  • ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം ഒഴുക്കുന്ന ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപണം

  • ലോട്ടറി വകുപ്പ് ചിത്രം ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ളതാണെന്ന് വിശദീകരിച്ചെങ്കിലും അന്വേഷണം തുടരുന്നു

View All
advertisement