സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം
- Published by:Rajesh V
- news18-malayalam
Last Updated:
മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും
തിരുവനന്തപുരം: പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിർമിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് പേര് നല്‍കാം. ബ്രാൻഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.
malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി 7 വരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി.
ജവാന്‍ ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുക.
Summary: The Kerala government has announced a reward for individuals who suggest a name and logo for the Indian-Made Foreign Liquor (IMFL) soon to be produced by Malabar Distilleries Limited, based in Palakkad.
advertisement
As part of the initiative, the government is inviting suggestions from the public for the new brandy brand. The individual who provides the best name and logo will be awarded a cash prize of ₹10,000 on the brand's inauguration day.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 30, 2025 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം







