Gold Smuggling Case | സ്വപ്നയുടെ മൊഴിചോർന്നതിൽ ധനമന്ത്രിയുടെ ഓഫീസിനെന്തു കാര്യം? പഴ്സണൽ സ്റ്റാഫിൽ നിന്നും കസ്റ്റംസ് വിവരം തേടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്ന സുരേഷ് നൽകിയ 33 പേജുള്ള മൊഴിയിൽ മൂന്നുപേജാണ് പുറത്തായത്. ഇത് അനിൽ നമ്പ്യാരെക്കുറിച്ചുള്ള പരാമർശങ്ങളായിരുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ പഴ്സണൽ സ്റ്റാഫംഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ തേടി. ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴിയാണ് പുറത്തായത്. ഈ മൊഴി പകർപ്പ് കസ്റ്റംസിനുള്ളിൽനിന്നാണ് മന്ത്രിയുടെ പഴ്സണൽ സ്റ്റാംഫംഗത്തിന് ലഭിച്ചതെന്നാണ് കസ്റ്റംസിന്റെ സംശയം.
സ്വപ്ന സുരേഷ് നൽകിയ 33 പേജുള്ള മൊഴിയിൽ മൂന്നുപേജാണ് പുറത്തായത്. ഇത് അനിൽ നമ്പ്യാരെക്കുറിച്ചുള്ള പരാമർശങ്ങളായിരുന്നു. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് സ്വപ്നയുടെ മൊഴി പരസ്യമായത്. സംഭവത്തിൽ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പഴ്സണൽ സ്റ്റാഫംഗത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
അതേസമയം തനിക്ക് മൊഴി പകർപ്പ് ലഭിച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നാണ് പഴ്സണൽ സ്റ്റാഫ് അംഗം കസ്റ്റംസിനോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.
advertisement
മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിലുൾപ്പടെയുള്ളവരുടെ ഡിജിറ്റൽ റെക്കോഡുകൾ പരിശോധിച്ചിരുന്നു. മൊഴിപ്പകർപ്പ് ആർക്കൊക്കെ കൈമാറിയെന്നതിന്റെ ‘ഡിജിറ്റൽ റൂട്ട്മാപ്പ്’ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽനിന്നും വിവരങ്ങൾ ആരായാനിടയുണ്ടെന്നാണ് സൂചന.
Location :
First Published :
September 02, 2020 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വപ്നയുടെ മൊഴിചോർന്നതിൽ ധനമന്ത്രിയുടെ ഓഫീസിനെന്തു കാര്യം? പഴ്സണൽ സ്റ്റാഫിൽ നിന്നും കസ്റ്റംസ് വിവരം തേടി