കൊല്ലത്ത് റബർ തോട്ടത്തിൽ‌ ചങ്ങലയ്ക്ക് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

Last Updated:

വലതുവാരിയെല്ലിന് കുത്തേറ്റിട്ടുണ്ട്. 40നും 50നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു

കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്
കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്
കൊല്ലം: പുനലൂരിൽ‌ റബർ തോട്ടത്തിൽ‌ മരത്തിൽ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയ ജീർണിച്ച മൃതദേഹം പുരുഷന്റേത്. 40നും 50നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. കൊലപാകതമാണെന്നും പൊലീസ് പറഞ്ഞു. വലതുവാരിയെല്ലിന് കുത്തേറ്റിട്ടുണ്ട്. മുഖത്ത് തീകത്തിയ സൂചനയുണ്ട്. മരണശേഷമാണ് തീയിട്ടത്. ഇടതു കാലിന് വൈകല്യമുള്ളയാളുടേതാണ് മൃതദേഹമെന്നും പൊലീസ് വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം അനുസരിച്ച് മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂരിലും സമീപപ്രദേശങ്ങളിലും ഉള്ള പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ഇതുവരെ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
പുനലൂർ- മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ റബർ തോട്ടത്തിലാണ് ചങ്ങലയിൽ പൂട്ടിയ നിലയിൽ‌ മൃതശരീരം കണ്ടെത്തിയത്. മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതിനടുത്തായി ഒഴിഞ്ഞ നിലയിൽ ഒരു ബാഗും കന്നാസും കുപ്പിയും കണ്ടെത്തിയിരുന്നു.
advertisement
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കാന്താരി മുളക് പറിക്കുന്നതിനായി തമിഴ്നാട് സ്വദേശി എത്തിയപ്പോഴാണ് മൃതശരീരം കാണുന്നത്. ഉടൻ തന്നെ പുനലൂര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Summary: The decomposed body of a man found chained to a tree in a rubber plantation in Punalur, Kollam, has been confirmed to be that of a male. The man is estimated to be between 40 and 50 years old.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് റബർ തോട്ടത്തിൽ‌ ചങ്ങലയ്ക്ക് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement