advertisement

Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം; കൊലചെയ്തത് ബംഗാള്‍ സ്വദേശിനി

Last Updated:

മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ(Kuthiravattam Mental Health Centre) അന്തേവാസിയായ യുവതിയെ കൊലപ്പെടുത്തിയത്(Murder) പശ്ചിമ ബംഗാള്‍ സ്വദേശിനി. കട്ടിലിനെചൊല്ലിയുള്ള തര്‍ക്കത്തിലാണ് ജിയറാം ജിലോട്ട് കൊല്ലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തസ്മി ബീവിയുടെ പേരില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തസ്മി ബീബിയെ അറസ്റ്റ് ചെയ്യാനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് പോലീസിന്റെ തീരുമാനം.
മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.
മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. ബുധനാഴ്ച വൈകീട്ട് മുതല്‍ ഈ സെല്ലില്‍നിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം.
advertisement
വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ അടികിട്ടിയതിനെ തുടര്‍ന്നുണ്ടായ വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം; കൊലചെയ്തത് ബംഗാള്‍ സ്വദേശിനി
Next Article
advertisement
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement