• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാർഥിനിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ബിഹാറില്‍വധശിക്ഷ

വിദ്യാർഥിനിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ബിഹാറില്‍വധശിക്ഷ

കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

representative image

representative image

  • Share this:
    പാറ്റ്ന:∙സ്കൂൾ വിദ്യാർഥിനിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

    കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാൻ സാധിക്കില്ലെന്നു ജഡ്ജി അവദേശ് കുമാർ വ്യക്തമാക്കി.

    പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയ സ്കൂൾ അധ്യാപകന്‍ അഭിഷേക് കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്നതായും സ്പെഷൽ കോടതി ജഡ്ജി അവദേശ് കുമാർ വിധിച്ചു. അഭിഷേകിന് 50,000 രൂപ പിഴയുമുണ്ട്. ഈ തുകയും ഇരയ്ക്കു ലഭിക്കും.

    അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പാറ്റ്ന പുൽവാരിഷെരിഫിലെ ന്യൂ സെൻട്രൽ പബ്ലിക് സ്കൂളില്‍ 2018 ലാണ് പീഡനം നടന്നത്.

    ദിവസവേതനക്കാരനായ ആളുടെ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെയാണു സംഭവം പുറത്തായത്. രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചതോടെ പെൺകുട്ടി ഗർഭിണിയാണെന്നു വ്യക്തമായി. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

    You may also like:വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം

    പെൺകുട്ടിയെ അവളുടെ കോപ്പി പരിശോധിക്കുന്നു എന്ന് പറഞ്ഞ് അഭിഷേകാണ് ആദ്യം പ്രിൻസിപ്പലിന്റെ മുറിയിലേക്കു പറഞ്ഞുവിട്ടത്. സ്കൂൾ കെട്ടിടത്തിലെ പ്രത്യേകം ഒരുക്കിയ മുറിയിൽവച്ച് അരവിന്ദ് കുട്ടിയെ ബലാൽസംഗം ചെയ്തു. പിന്നീട് ഇത് ആവർത്തിച്ചു. പെൺകുട്ടി ആറുമാസത്തിനിടെ ആറു തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്രപ്രസാദ് പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങളും പ്രതികൾ പകർത്തിയിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

    കേസിൽ അന്വേഷണ സംഘം ശേഖരിച്ച ഡിഎൻഎ സാംപിൾ അരവിന്ദിന്റെ ഡിഎൻഎയുമായി ഒത്തുപോകുന്നതാണെന്നാണു ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തി. സംഭവിച്ച കാര്യങ്ങൾ പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു.

    പീഡന വിവരം പുറത്തായതോടെ സ്കൂൾ അടച്ചു പൂട്ടിയിരുന്നു. കോടതി അനുമതി പ്രകാരം പെൺകുട്ടിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭ ഛിദ്രത്തിന് വിധേയയാക്കി.

    English Summary:  A court in Bihar capital Patna has sentenced a private school principal to death for repeatedly raping and impregnating his 11-year-old student. It also ordered  compensation  of Rs 15 lakh to the victim, daughter of a daily wager. The incident had taken place at New Central Public School in Phulwarisharif's Mitramandal Colony in Patna in 2018. 
    Published by:Chandrakanth viswanath
    First published: