പൊലീസിൽ പരാതി നൽകിയതിന് യുവാവിനും കുടുംബത്തിനും നേരെ ലഹരി മാഫിയയുടെ ആക്രമണം

Last Updated:

ഇതിന് മുമ്പും യുവാവിനും കുടുംബത്തിനുമെതിരെ ആക്രമണം നടന്നിരുന്നു.

തിരുവന്തപുരം: ലഹരിമാഫിയക്കെതിരെ പരാതി നൽകിയ യുവാവിനും കുടുംബത്തിനും നേരെ ആക്രമണം. അരശുംമൂട് സ്വദേശി അമ്പാടിയും മാതാവുമാണ് ആക്രമിക്കപ്പെട്ടത്. ആനയറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെ അമ്പാടി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഇരുകൂട്ടരേയും ഇന്ന് രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഉച്ചയോടെ ആക്രമണമുണ്ടായെന്ന് അമ്പാടി പറയുന്നു.
പൊലീസിൽ പരാതി നൽകിയത് എന്തിനെന്ന് ചോദിച്ചായിരുന്നു ആക്രമണം. ഇതിന് മുമ്പും യുവാവിനും കുടുംബത്തിനുമെതിരെ ആക്രമണം നടന്നിരുന്നു. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് പരാതി നൽകിയെങ്കിലും പൊലീസ് ഒരു പ്രതിയെ മാത്രം പിടിച്ച് കേസ് ഒതുക്കി തീർക്കുകയായിരുന്നവെന്നും അമ്പാടി പറയുന്നു.
ALSO READ: ഓടുന്ന ബൈക്കിൽ സോപ്പ് തേച്ചു കുളി; രണ്ടുപേർക്കെതിരെ കേസ്
ആനയറ സ്വദേശി അനീഷ്, ബന്ധുക്കളായ കാർത്തിക്, ആഘോഷ് എന്നിവരാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മ ബിന്ദുവും ആക്രമണത്തിന് ഇരയായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിൽ പരാതി നൽകിയതിന് യുവാവിനും കുടുംബത്തിനും നേരെ ലഹരി മാഫിയയുടെ ആക്രമണം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement