'ശിവന്റെ അവതാരം, മരിച്ചാൽ പുനർജീവിപ്പിക്കാനാകും'; മദ്യലഹരിയിൽ 70കാരൻ 85കാരിയെ കുടയ്ക്ക് അടിച്ചുകൊന്നു

Last Updated:

താൻ ശിവന്റെ അവതാരമാണെന്നും കൊന്നശേഷം തനിക്ക് ജീവൻ തിരിച്ചു നൽകാൻ കഴിയും എന്നുമായിരുന്നു ഇയാളുടെ അവകാശവാദം.

മദ്യലഹരിയിൽ 70 കാരൻ 85 കാരിയെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ ആണ് സംഭവം. താൻ ശിവന്റെ അവതാരമാണെന്നും കൊന്നശേഷം തനിക്ക് ജീവൻ തിരിച്ചു നൽകാൻ കഴിയും എന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവത്തിൽ പ്രതിയായ പ്രതാപ് സിംഗ് രാജ്പുത് ഉൾപ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആ പ്രദേശത്തെ നാട്ടുകാരനായ നാഥു സിംഗ് എന്ന ആളെയും പ്രായപൂർത്തി ആകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വയോധികയെ രക്ഷിക്കുന്നതിന് പകരം ഇവർ വീഡിയോ ചിത്രീകരിക്കുകയാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. തർപാൽ ഗ്രാമത്തിലെ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയത്. ഇയാൾ കുട കൊണ്ടും കാലുകൾ കൊണ്ടും വൃദ്ധയെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.
advertisement
വൃദ്ധയായ ആദിവാസി സ്ത്രീ വീട്ടിലേക്ക് പോകുമ്പോൾ പ്രതി പ്രതാപ് സിംഗ് ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ സ്വയം ശിവന്റെ അവതാരം ആണെന്ന് ഭാവിക്കുകയും അവരെ കൊന്ന് ജീവൻ തിരികെ നൽകാമെന്നുമാണ് കരുതിയത്. താൻ അവരെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ അവർക്ക് ജീവൻ തിരികെ നൽകാനാകുമെന്നാണ് ഇപ്പോഴും പ്രതിയുടെ അവകാശ വാദം എന്നും ഉദയ്പൂർ എസ്പി ഭുവൻ ഭൂഷൺ യാദവ് പറഞ്ഞു.
advertisement
മരിച്ച വൃദ്ധയുടെ മകനാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ശിവന്റെ അവതാരം, മരിച്ചാൽ പുനർജീവിപ്പിക്കാനാകും'; മദ്യലഹരിയിൽ 70കാരൻ 85കാരിയെ കുടയ്ക്ക് അടിച്ചുകൊന്നു
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement