തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍: തൃശൂരിൽ മദ്യലഹരിയിൽ അച്ഛൻ 12 കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ പനമ്ബിള്ളിയിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വാനത്ത് വീട്ടില്‍ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്.
അക്രമത്തിൽ കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12-കാരന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ നിയാദിന്‍റെ ഭാര്യ ലീന മണിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം. ലീനയുടെ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Location :
Thrissur,Thrissur,Kerala
First Published :
July 16, 2023 5:04 PM IST