Explosives Seized | അഷ്‌റഫ് കുഴിച്ചട്ടത് മോഷണമുതല്‍; പോലീസ് കുഴിച്ചപ്പോള്‍ കിട്ടിയത് സ്‌ഫോടകവസ്തു

Last Updated:

പിടിയിലായ അഷ്‌റഫ് ഡിവൈഎഫ്‌ഐ നേതാവാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

പ്രതികാത്മക ചിത്രം
പ്രതികാത്മക ചിത്രം
ബത്തേരി: ടൗണില്‍ കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പില്‍ നിന്നു മോഷണ മുതലുകള്‍ക്കൊപ്പം സ്‌ഫോടകവസ്തുക്കള്‍ പിടികൂടി(Explosives Seized). 9 ജലറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്റര്‍ ഫ്യൂസ് വയറുമാണ് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്‌റഫിന്റെ(46)വീടിനു സമീപത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
ബത്തേരി സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ മുക്കട്ടയില്‍ താമസിക്കുന്നയാളുമായ ഷൈബി(34) ന്റെ വീട്ടില്‍ കയറി അക്രമവും കവര്‍ച്ചയും നടത്തിയെന്ന കേസില്‍ അറസ്റ്റിലായ അഷ്‌റഫിന്റെ വീട്ടില്‍ തെളിവെടുപ്പിനിടെ തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ എത്തിയതായിരുന്നു പൊലീസ്. നിലമ്പൂര്‍ മുക്കട്ട ഷൈബിന്റെ വീട്ടില്‍ കഴിഞ്ഞ 24 നാണ് ഏഴംഗ സംഘം അക്രമം നടത്തുകയും ഷൈബിനെ പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുകയും ചെയ്തത്.
വീട്ടില്‍ നിന്ന് 4 മൊബൈല്‍ ഫോണുകളും 3 ലാപ്‌ടോപ്പുകളും 7 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി ഷൈബിന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷൈബിന്‍ നല്‍കാനുള്ള പണത്തിനു പകരമായാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും എടുത്തതാണെന്നാണ് മൊഴി. അഷ്‌റഫിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കവര്‍ച്ച ചെയ്ത സാധനങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
advertisement
അഷ്‌റഫ് കാട്ടിക്കൊടുത്ത സ്ഥലത്ത് കുഴിച്ചപ്പോള്‍ 4 മൊബൈല്‍ ഫോണുകള്‍ കിട്ടി. തൊട്ടടുത്ത് മണ്ണ് ഇളകി കിടക്കുന്നത് കണ്ട് കുഴിച്ചപ്പോഴാണ് ജലറ്റിന്‍ സ്റ്റിക്കുകള്‍ ലഭിച്ചത്. സഹോദരന്‍ നൗഷാദ് തന്ന പൊതി കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ജലറ്റിന്‍ സ്റ്റിക്കുകള്‍ സംബന്ധിച്ച് അറിവില്ലെന്നുമാണ് അഷ്‌റഫ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം പിടിയിലായ അഷ്‌റഫ് ഡിവൈഎഫ്‌ഐ നേതാവാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സിപിഎം പങ്ക് അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ നേതാവിന്റെ പക്കല്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിട്ടുള്ളത്. എന്‍ഐഎ പോലുളള ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഈ വിഷയം അന്വേഷിക്കണം.
advertisement
സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. അറസ്റ്റിലായത് ഡിവൈഎഫ്‌ഐ നേതാവാണെന്നും വീടിനു സമീപത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടതെന്നും ഇത് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നടത്തുന്ന നീക്കമാണെന്ന് ബിജെപി ആരോപിച്ചു.
ജലറ്റിന്‍ സ്റ്റിക്കുകള്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നു ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷെരീഫ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Explosives Seized | അഷ്‌റഫ് കുഴിച്ചട്ടത് മോഷണമുതല്‍; പോലീസ് കുഴിച്ചപ്പോള്‍ കിട്ടിയത് സ്‌ഫോടകവസ്തു
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement