'കുഞ്ഞുണ്ടായത് എട്ടുവര്‍ഷത്തിന് ശേഷം; ജീവനൊടുക്കില്ല'; കോഴിക്കോട് യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപണം

Last Updated:

കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ വയനാട് മേപ്പാടിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. സഹോദരൻ രാഘവനാണ് വിശ്വാഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.
വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമുണ്ട്. സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. മോഷണം നടത്തുന്നയാളല്ല വിശ്വനാഥനെന്നും അദ്ദേഹം പറഞ്ഞു.
വിശ്വനാഥൻ ആശുപത്രിയിൽനിന്ന് പണവും മൊബൈൽഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ മാനസികമായി എറെ തളർന്നിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കുഞ്ഞുണ്ടായത് എട്ടുവര്‍ഷത്തിന് ശേഷം; ജീവനൊടുക്കില്ല'; കോഴിക്കോട് യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപണം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement