• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവാവിൻറെ മരണം; പണവും മൊബൈൽഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചെന്ന് കുടുംബം

കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവാവിൻറെ മരണം; പണവും മൊബൈൽഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചെന്ന് കുടുംബം

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു.

  • Share this:

    കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ചു സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ മരണത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ,ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാർക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.

    Also read-ഭാര്യയുടെ പ്രസവത്തിന് എത്തിയ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് മരിച്ചനിലയില്‍

    വിശ്വനാഥൻ ആശുപത്രിയിൽനിന്ന് പണവും മൊബൈൽഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ മാനസികമായി എറെ തളർന്നിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു.

    Published by:Sarika KP
    First published: