വര്‍ക്കലയില്‍ മകളുടെ ആണ്‍സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Last Updated:

കൈയ്യിലും മുതുകിലും ആഴത്തിൽ പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

വർക്കലയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് നാലുമണിയോടെയാണ് സംഭവം. വർക്കല സ്വദേശി ജയകുമാറാണ് തന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ബാലു എന്ന യുവാവിനെ വെട്ടിയത്. ബാലുവിന്‍റെ കൈയിലും മുതുകിലും വെട്ടേറ്റു. അയൽവാസി കൂടിയായ യുവാവ് ജയകുമാറിന്റെ 17 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ഇതിന് മുൻപും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും രക്ഷകർത്താക്കളുടെ പരാതിയിന്മേൽ പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 6 മാസം മുൻപാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് 4മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയിൽ കുട്ടി കയറിയതിന് പിന്നാലെ കുറച്ചു സമയത്തിന് ശേഷം റോഡിൽ നിന്ന യുവാവ് മതിൽ ചാടി വീട്ടിൽ കയറിയെന്ന് പെണ്‍കുട്ടിയുടെ അമ്മ രഞ്ജിനി പറഞ്ഞു. യുവാവിന്‍റെതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടർന്ന് മെഡിക്കൽ സ്റ്റോർ നടത്തുന്ന ഭര്‍ത്താവ് ജയകുമാറിനെ വിവരം അറിയിക്കുകയായിരുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്.
advertisement
യുവാവിന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നു, തന്റെ ഭർത്താവിനെ വെട്ടാൻ ശ്രമിച്ചപ്പോളാണ് ഭർത്താവ് തിരിച്ച്  ആക്രമിച്ചതെന്നും പെണ്കുട്ടിയുടെ അമ്മ പറയുന്നു.
വിവരമറിഞ്ഞ് വീട്ടിലെത്തിയ ജയകുമാറും യുവാവും തമ്മിൽ ബലപ്രയോഗം നടന്നു. വീട്ടിലെ വെട്ടുകത്തി എടുത്താണ് ജയകുമാർ യുവാവിനെ വെട്ടിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൈയ്യിലും മുതുകിലും ആഴത്തിൽ പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയകുമാറിനെയും മകളെയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ മൊഴി കൂടി എടുത്തശേഷം മാത്രമേ വിശദമായി വിവരങ്ങൾ നൽകാൻ കഴിയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വര്‍ക്കലയില്‍ മകളുടെ ആണ്‍സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement