മുഖ്യമന്ത്രിയെ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ പിന്തുടർന്ന അഞ്ചുപേരെ പൊലീസ് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറം സ്വദേശികളായ നസീബ് സി പി, ജ്യോതിൽ ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സി പി, ജ്യോതിൽ ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: വിളിച്ചിറക്കിയത് സ്ത്രീ; കൊല്ലപ്പെട്ട ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത് സ്ത്രീകളെ ഉപയോഗിച്ച് ; 2 സ്ത്രീകൾക്കെതിരെ അന്വേഷണം
ഞായറാഴ്ച രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതൽ ഇവർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിൽനിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോൺവോയിലേക്ക് കടന്നതിനും നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൊലീസ് ഇവരെ വീണ്ടും വിളിപ്പിക്കും.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 30, 2025 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുഖ്യമന്ത്രിയെ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ പിന്തുടർന്ന അഞ്ചുപേരെ പൊലീസ് പിടികൂടി