Drishyam | ദാദാസാഹേബ് ഫാൽക്കെ വാങ്ങും മുൻപേ മോഹൻലാലിന് പൂച്ചെണ്ട് നീട്ടി ദൃശ്യം 3 ടീം; പൂജാ ചടങ്ങിന്റെ വിശേഷങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിലേക്ക് കടന്നത്
പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജ് കുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ (Jeethu Joseph) സംവിധാനത്തിൽ വലിയ വിജയം സമ്മാനിച്ച ദൃശ്യം (Drishyam) എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ജോർജ് കുട്ടിയും കുടുംബവും. ചിത്രം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമ കടന്നു ചെന്നിട്ടില്ലാത്ത മാർക്കറ്റുകളിൽപ്പോലും കടന്നുകയറ്റം നടത്തി വിസ്മയിപ്പിച്ച ദൃശ്യത്തിന് പിന്നീട് രണ്ടാം ഭാഗവും ജീത്തു ജോസഫ് ഒരുക്കി
advertisement
പ്രേക്ഷകർ അതും ഇരു കൈയ്യോടെ സ്വീകരിക്കുകയും ചെയ്തു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം - 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ 22 തിങ്കളാഴ്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാൻ കഴിഞ്ഞതിൻ്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും, തിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
advertisement
ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിലേക്ക് കടന്നത്. ചടങ്ങിനു ശേഷം ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഡൽഹിയിലേക്കു പുറപ്പെട്ട മോഹൻലാൽ സെപ്റ്റംബർ 24 മുതൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. കാത്തിരിക്കാം ജോർജുകുട്ടിക്കും കുടുംബത്തിനുമായി. പി.ആർ.ഒ.- വാഴൂർ ജോസ്