കൊച്ചി: കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നാൽവർ സംഘത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.