മുംബൈ: ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാനാണ് എമർജൻസി വാതിൽ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഭവം.
ഇൻഡിഗോ 6ഇ5274 എന്ന വിമാനത്തിലാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടന്‍ തന്നെ കാബിൻ ക്രൂ സംഭവം ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിൻ ക്രൂവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, IndiGo Flight, Mumbai