കൊച്ചി: പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാൻ റബ്ബർഷീറ്റും ഒട്ടുപാലും മോഷ്ടിച്ച നാലു പേർ അറസ്റ്റിൽ. ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തില്‍ സജിത്ത് (20), നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാംമലയില്‍ ഗോകുല്‍ (20)എന്നിവരെയെയും പ്രായപൂർത്തിയാകാത്ത രണ്ടു പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച റബ്ബര്‍ഷീറ്റും ഒട്ടുപാലും വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. പൈമറ്റം സ്വദേശിയുടെ വീടിനടുത്തുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് കിലോയോളം റബ്ബര്‍ ഷീറ്റും നെടുംപാറ സ്വദേശിയുടെ റബ്ബര്‍ത്തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 42 കിലോയോളം ഒട്ടുപാലുമാണ് മോഷ്ടിച്ചത്.
ഊന്നുകലിലെ കടയില്‍ ഒട്ടുപാല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.