കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ

Last Updated:

പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. (റിപ്പോർട്ട്- മനു ഭരത്)

കണ്ണൂരിൽ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസില്‍ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പില്‍ ജിതിന്‍ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
മട്ടന്നൂർ മഹിളാമന്ദിരത്തിൽ കഴിയവേ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു. 2017 ലെ പീഡനവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ
Next Article
advertisement
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
  • ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു.

  • കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്.

  • സിസിടിവി ക്യാമറകൾ പരിശോധിച്ച്, സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

View All
advertisement