തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്കടുത്ത് ബൈപ്പാസിലെ സർവീസ് റോഡിൽ കമ്പിയും മൺവെട്ടിയും കൊണ്ട് അക്രമം നടത്തിയ സംഘം അറസ്റ്റിൽ. ആറുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഇതിൽ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാസം 27-ന് രാത്രി എട്ടോടെയായിരുന്നു സംഭവം. അക്രമം തടയാനെത്തിയ നാട്ടുകാരെയും സംഘം വിരട്ടിയോടിച്ചു.
പാച്ചല്ലൂർ സ്വദേശികളായ പ്രേംശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വെള്ളാർ സ്വദേശികളായ വിനു(27), ജിത്തുലാൽ(23) എന്നിവരെയാണ് സംഘം ആക്രമിച്ചത്. അക്രമത്തില്‍ വിനുവിന്റെ കാലുകൾ കമ്പിയും മൺവെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികൾ അടിച്ചൊടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോൾ സംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
Also read-കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരൻ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവർഷം മുമ്പ് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്നും തിരുവല്ലം പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.