advertisement

കിണർ കുഴിച്ചപ്പോൾ കിട്ടിയത് 'സ്വർണത്തോണി'; മലപ്പുറത്തെ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

Last Updated:

അസം സ്വദേശിയാണ് പണം തട്ടിയെടുത്തത്.

മലപ്പുറം:  സ്വർണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വർണം നൽകി കബളിപ്പിച്ചെന്നു പരാതി. മലപ്പുറം കോഡൂർ സ്വദേശിയും    മക്കരപ്പറമ്പിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനുമായ യുവാവിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയാണ് 3 ലക്ഷം രൂപ തട്ടിയെടുത്തത്.
അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ സ്വർണത്തോണി ലഭിച്ചെന്നും ചെറിയ തുകയ്ക്ക് അതു നൽകാമെന്നും പറഞ്ഞു. തൃശൂരിലെത്തി തോണി നേരിൽക്കണ്ട് കണ്ട് അത് സ്വർണമാണെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിച്ചു.
advertisement
പരിശോധനയ്ക്കു നൽകിയ സ്വർണം യഥാർഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നൽകി 'സ്വർണത്തോണി' സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. ഇതോത്തുടർന്ന് മങ്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.  പൊലീസ് അന്വേഷണമാരംഭിച്ചു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിണർ കുഴിച്ചപ്പോൾ കിട്ടിയത് 'സ്വർണത്തോണി'; മലപ്പുറത്തെ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement